ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രമാണ് ഫീനിക്സ്.
തമിഴ് സിനിമയിലേക്ക് മറ്റൊരു താരപുത്രൻ കൂടി ചുവടുവച്ചിരിക്കുകയാണ്. വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതിയാണ് ആ താരോദയം. ഫീനിക്സ് എന്ന ചിത്രത്തിലൂടെയാണ് സൂര്യ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഫീനിക്സ് നാളെ തിയറ്ററുകളിൽ എത്തും. ഇതിന് മുന്നോടിയായി പടം കണ്ടിരിക്കുകയാണ് ദളപതി വിജയ്. ഫീനിക്സ് കണ്ട വിജയ്, സംവിധായകൻ അനൽ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ട് ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രമാണ് ഫീനിക്സ്. വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
'എയ്‌സ്' എന്ന സിനിമയാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മെയ് 23ന് ആയിരുന്നു റിലീസ്. ജനനായകനാണ് വിജയിയുടേതായി വാരാനിരിക്കുന്ന ചിത്രം. പടം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും.

ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

