Asianet News MalayalamAsianet News Malayalam

കേട്ടതിലും രണ്ട് ദിവസം മുന്‍പേ; 'തലവന്‍' ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ക്രൈം ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം

thalavan malayalam movie ott release date announced biju menon asif ali jis joy sony liv
Author
First Published Aug 24, 2024, 11:22 AM IST | Last Updated Aug 24, 2024, 1:14 PM IST

ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു തലവന്‍. ആസിഫ് അലിക്കൊപ്പം ബിജു മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നു. മെയ് 24 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. തലവന്‍റെ ഒടിടി റിലീസിനെക്കുറിച്ച് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്ന റിലീസ് തീയതിയേക്കാള്‍ മുന്‍പേ ചിത്രം എത്തും.

സെപ്റ്റംബര്‍ 12 ന് സോണി ലിവിലൂടെ ചിത്രം എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്ലാറ്റ്ഫോം അതുതന്നെയെങ്കിലും റിലീസ് രണ്ട് ദിവസം മുന്‍പ് ആണ്. സെപ്റ്റംബര്‍ 10 ന് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് സോണി ലിവ് ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. ഒപ്പം ഒടിടി റിലീസ് ട്രെയ്‍ലറും പുറത്തുവിട്ടിട്ടുണ്ട്. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ക്രൈം ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച തലവന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

ALSO READ : ഒടിടിയില്‍ ഞെട്ടിക്കാന്‍ '1000 ബേബീസ്'; ടീസര്‍ എത്തി

Latest Videos
Follow Us:
Download App:
  • android
  • ios