Asianet News MalayalamAsianet News Malayalam

ടൊവിനോയുടെ ബിഗ് ബജറ്റ് എന്‍റര്‍ടെയ്‍നര്‍; 'തല്ലുമാല'യുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്

thallumaala online ticket booking started tovino thomas khalid rahman
Author
Thiruvananthapuram, First Published Aug 10, 2022, 11:08 AM IST

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല നാളെ മുതല്‍ തിയറ്ററുകളില്‍. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക. പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്ന ചിത്രം. ടൊവിനോയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും വലിയ ബജറ്റിൽ പൂര്‍ത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ചിത്രത്തിലെ കണ്ണിൽ പെട്ടൊളേ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായാണ് ഈ ഗാനത്തിന്റെ വരികൾ.

ALSO READ : തകര്‍പ്പന്‍ സ്റ്റെപ്പുകളുമായി ടൊവിനോ; 'തല്ലുമാല'യിലെ വീഡിയോ ഗാനം

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, സം​ഗീതം വിഷ്‍ണു വിജയ് സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്.

Follow Us:
Download App:
  • android
  • ios