മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയാണ് സിനിമ സംവിധാനം ചെയ്‍തത്. പവൻ കല്യാണ്‍ നായകനായി ചിത്രം തെലുങ്കിലേക്ക് എത്തുകയാണ്. പവൻ കല്യാണ്‍ നായകനായിട്ട് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഗാനത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയ്‍ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്‍തു. സിനിമയുടെ ടൈറ്റില്‍ ഗാനം പവൻ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമൻ ആലോചിക്കുന്നത്.  പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്.  സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പൻ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്.

ഏതൊക്കെ താരങ്ങളാകും മറ്റ് കഥാപാത്രങ്ങളാകുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

രവി തേജയെ നേരത്തെ സിനിമയില്‍ അഭിനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.