Asianet News MalayalamAsianet News Malayalam

കരിയറിലെ ഏറ്റവും വേറിട്ട കഥാപാത്രവുമായി വിക്രം; 'തങ്കലാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം

Thangalaan release date announced chiyaan vikram pa ranjith studio green nsn
Author
First Published Oct 27, 2023, 7:50 PM IST

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പോവാന്‍ മടിയില്ലാത്ത താരമാണ് വിക്രം. അതദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ചിത്രം. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന, ചിത്രത്തിന്‍റെ ആ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. ഇന്ന് വൈകിട്ട് ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

 

നടനെന്ന നിലയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും സമീപകാലത്ത് കരിയറില്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ വിക്രത്തിലെ നടന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ബ്രേക്ക് ആയി മാറി മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവി ആയിരുന്നെങ്കിലും ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ വിക്രത്തിന് നേട്ടമായി. 

ALSO READ : 'ലിയോ ഞങ്ങള്‍ക്ക് ലാഭമല്ല, യഥാര്‍ഥ കളക്ഷനല്ല പുറത്തുവരുന്നത്'; എതിര്‍പ്പുമായി തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios