ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനം അറിയിച്ച മോഹന്‍ലാലിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്‍റെ ട്വീറ്റിന് മറുപടി ട്വീറ്റിലൂടെയാണ് മോദി നന്ദിയറിയിച്ചത്. താങ്ക് യു വെരിച്ച് മോഹന്‍ലാല്‍ ജി എന്നാണ് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.