'തൻവി ഭയങ്കര ഇമോഷണലാണ് ഇപ്പോള്‍. പെട്ടെന്ന് കരയും. കരയുമ്പോള്‍ കരയരുതെന്ന് പറയരുത്'.

നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വ്ളോഗുകൾ ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൻവി. അടുത്തിടെയാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ പ്രസവശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് തൻവി. മൂത്ത മകന് ഇടക്ക് ചെറിയ കുശുമ്പൊക്കെ തോന്നാറുണ്ടെന്ന് തൻവി പറയുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും തൻവി സംസാരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''തൻവി ഭയങ്കര ഇമോഷണലാണ് ഇപ്പോള്‍. പെട്ടെന്ന് കരയും. കരയുമ്പോള്‍ കരയരുതെന്ന് പറയരുത്. നീ കരഞ്ഞോ, കരഞ്ഞ് വിഷമം തീര്‍ത്തോ എന്ന് പറയണമെന്ന് മനസിലാക്കിയതും ഇപ്പോഴാണ്. ലൈഫ് ഇങ്ങനെയാണ്. നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ. എല്ലാം ശരിയായി വരും എന്നൊന്നും ഈ ടൈമില്‍ പറയരുത്. ചെറിയ കാര്യങ്ങളാണ്, കരഞ്ഞങ്ങ് തീര്‍ക്കട്ടെ എന്ന് വിചാരിക്കണം. പിന്നെ ഓവര്‍ സ്ട്രസ് വരാതിരിക്കാനായി ഞങ്ങളൊരു ഷെഡ്യൂള്‍ പോലെയാണ് പോവുന്നത്. പകല്‍ ഞാന്‍ ഉറങ്ങും. രാത്രി മോളുടെ കൂടെയിരിക്കും. ലിയാനാണ് ഇപ്പോള്‍ അമ്മയെ വേണ്ടത്. അവരൊന്നിച്ച് ഉറങ്ങും. ഞാനും മോളും അപ്പുറത്തുണ്ടാവും'', യോജി വീഡിയോയിൽ പറഞ്ഞു.

''എല്ലാ കാര്യങ്ങളും ടേണെടുത്താണ് ചെയ്യുന്നത്. അതുകൊണ്ട് അധികം സ്ട്രസ് ഇല്ല. ഒരാള്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ മറ്റെയാള്‍ സൈലന്റായിരിക്കും. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ പറ്റുന്നുണ്ട്. ഉറങ്ങാന്‍ പറ്റാത്ത ദിവസം പെട്ടെന്ന് ദേഷ്യം വരും, ഇമോഷണലൊക്കെയാവും. മോന്‍ സ്‌കൂളില്‍ പോവുകയും, മോള്‍ ഉറങ്ങുകയും ചെയ്യുന്ന ടൈമില്‍ ഞങ്ങളൊന്നിച്ച് സിനിമയൊക്കെ കാണും. ഞങ്ങളുടേതായ ടൈമും എനിക്ക് കിട്ടുന്നുണ്ട്. അനിയത്തി വന്നതില്‍ കുറച്ചൊക്കെ അസൂയ പോലെ ലിയാന് തോന്നിയിരുന്നു. നിലയ്ക്ക് മാത്രം എല്ലാം വാങ്ങിക്കുന്നു എന്ന് അവന്‍ പറഞ്ഞിരുന്നു. ഡയപ്പറൊഴിച്ച് മറ്റെന്താണ് വാങ്ങിയത്, എന്തെങ്കിലും പറയാമോയെന്ന് ചോദിച്ചപ്പോള്‍ അവന് ഉത്തരമില്ലായിരുന്നു. സോറിയൊക്കെ പറഞ്ഞു ഞങ്ങളോട്'', തൻവി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക