മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ. തിരക്കഥയിലെ ആശയക്കുഴപ്പമാണ് കാരണമെന്നായിരുന്നു പ്രചാരണം. Tharun Moorthy responds to Fake news that Mohanlal movie Athimanoharam was stopped shooting due to confusions in script.
തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- താഴ്ന്ന മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ലവ് ലജൻ എന്ന പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അതിമനോഹരം സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു സിനിമയുടെ തിരക്കഥയിലുള്ള ആശയക്കുഴപ്പം കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചുവെന്ന്. വിവിധ ഓൺലൈൻ വെബ്‌സൈറ്റുകളും മറ്റും വലിയ രീതിയിലാണ് ഇത് പങ്കുവച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ അത്തരം വ്യാജ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
തൊടുപുഴയിൽ 78 ദിവസമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, മഴയും കാലാവസ്ഥയിലുമുള്ള വ്യതിയാനങ്ങൾ ചിത്രീകരണത്തെ ബാധിക്കുന്നുണ്ടെങ്കിലും വളരെ ഭംഗിയായി ചിത്രീകരണം മുന്നോട്ട് പോകുന്നുവെന്നും, തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഷൂട്ടിങ്ങ് നിർത്തിവച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്നും തരുൺ മൂർത്തി പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു തരുൺ മൂർത്തിയുടെ പ്രതികരണം.

അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.



