ബിഗ് ബോസ് താരം സജ്‌ന താൻ ഒൻപത് ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഈ വിവരം പുറത്തുവിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വാർത്ത. Sajna shares Pregnancy photos withy Resul Pookutty
ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം സജ്‌ന പങ്കുവച്ചത്. മാഷാ അള്ളാഹ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. അതേസമയം റസൂൽ പൂക്കുട്ടിയുമായുള്ള സജ്നയുടെ വിവാഹം കഴിഞ്ഞോ എന്നും കമന്റിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
നേരത്തെ മുൻ ഭർത്താവും ബിഗ് ബോസ് താരവുമായിരുന്ന ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സജ്ന രംഗത്തെത്തിയിരുന്നു. സ്വന്തം മകളുടെ പ്രായമുള്ള 17 വയസുകാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചുവെന്നാണ് സജ്‌ന വെളിപ്പെടുത്തിയത്. ഫിറോസിന്റെ ആദ്യ ഭാര്യയും താനും അനുഭവിച്ചത് ഒരേ കാര്യങ്ങളാണെന്ന് പറഞ്ഞ സജ്ന, ഈ പോരാട്ടത്തിൽ മാധ്യമങ്ങൾക്കൊപ്പം നീതിപീഠവും കൂടെയുണ്ടാകണമെന്നും അഭ്യർത്ഥിച്ചിരുന്നു.
"സ്വന്തം മകളുടെ പ്രായമുള്ള, 17 വയസുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, 'ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്' എന്ന്. അതുകൊണ്ട് ഞാൻ അത് പറയുന്നില്ല. ആ പീഡന വിവരവും എല്ലാവരും അറിയണം. ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്. 'നിന്നെ വെട്ടിക്കൊല്ലും' എന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. എനിക്ക് ജീവിക്കണം. എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തിൽ നിന്ന് രക്ഷിക്കണം. നിയമം ഞങ്ങൾക്ക് വേണ്ടി ഇടപെടണം. മൈനർ പെൺകുട്ടിയുടെ കാര്യം വരെ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ നീറി നീറി ചാവുന്നതിനേക്കാൾ നല്ലത് അന്തസ്സായി മരിക്കുന്നതാണ്. ദയവു ചെയ്ത് ഒരു പെണ്ണിനെ വലിച്ചു കീറരുത്. ന്യായത്തിന് കൂടെ നിൽക്കുക, പ്ലീസ്." എന്നായിരുന്നു അന്ന് സജ്‌ന പറഞ്ഞത്.



