ഡോക്ടര്‍ വിധിയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് തന്റെ ഫോട്ടോയാണ് എന്ന് നടി സംസ്‍കൃതി ഷേണായ്. ഡോക്ടര്‍ വിധിയെ തനിക്ക് അറിയില്ലെന്നും സംസ്‍കൃതി ഷേണായ് സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തിനിടെ  ഗുജറാത്തിൽ മരിച്ച ഡോക്ടർ വിധിയുടെ ചിത്രം എന്ന കുറിപ്പോടെയാണ് സംസ്‍കൃതിയുടെ ഫോട്ടോ വാട്‍സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിൽ പ്രചരിച്ചത്. ഡോക്ടര്‍ വിധിയെ തനിക്ക് അറിയില്ല. അങ്ങനെയൊരാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പ്രണാമം. പക്ഷേ ചിത്രത്തില്‍ കാണുന്ന ആള്‍ ഞാനാണ്. ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം എന്നും സംസ്‍കൃതി പറയുന്നു. വേഗം എന്ന സിനിമയിലെ നായികയായി ശ്രദ്ധ നേടിയ നടിയാണ് സംസ്‍കൃതി ഷേണായി. പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.