'ദ ബാറ്റ്‍മാൻ - ദ ബാറ്റ് ആൻഡ് ദ കാറ്റ്' പുതിയ ട്രെയിലര്‍ പുറത്തുവിട്ടു.

അമേരിക്കൻ സൂപ്പഹീറോ പരമ്പരയിലെ ചിത്രമായ പുതിയ 'ബാറ്റ്മാന്റെ' (The Batman The Bat and the cat)ട്രെയിലര്‍ പുറത്തുവിട്ടു. 'ദ ബാറ്റ്‍മാൻ - ദ ബാറ്റ് ആൻഡ് ദ കാറ്റ്' എന്ന പേരിലുള്ള ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് നായകനായി എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഇത്തവണ ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ എത്തുക. മാറ്റ് റീവ്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാറ്റ് റീവ്‍സ് ആണ് ചിത്രത്തിന്റെ സഹരചയിതാവും. ഗോഥം നഗരത്തിലെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം 'റിഡ്‍ലര്‍' എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പര കൊലപാതകിക്ക് എതിരാളിയാവേണ്ട മിഷനുമുണ്ട് പുതിയ ചിത്രത്തില്‍ 'ബാറ്റ്മാന്'. 'ദ ബാറ്റ്‍മാൻ - ദ ബാറ്റ് ആൻഡ് ദ കാറ്റി'ല്‍ ടൈറ്റില്‍ റോളിലെത്തുന്ന റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. 'ബാറ്റ്‍മാന്' ഒപ്പം 'കാറ്റ്‍വുമണാ'യി അഭിനയിക്കുന്ന സോ ക്രാവിറ്റ്‍സിനും ട്രെയിലറില്‍ പ്രധാന്യം നല്‍കിയിരിക്കുന്നന്നു.

ഡിസി ഫിലിംസാണ് 'ബാറ്റ്‍മാൻ' ചിത്രത്തിന്റെ നിര്‍മാണം. സിക്സ്ത്ത് ആന്‍ഡ് ഇഡാഹോ, ഡൈലന്‍ ക്ലാര്‍ക്ക് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും നിര്‍മാണത്തില്‍ ഒപ്പമുണ്ട്. വാര്‍ണര്‍ ബ്രദേഴ്‍സ് ആണ് ചിത്രത്തിന്റെ വിതരണം. മാറ്റ് റീവ്‍സിനൊപ്പം പീറ്റര്‍ ക്രെയ്‍ഗും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടിവന്നു. 2021 ജൂണ്‍ എന്ന തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയും മാറ്റി. 2022 മാര്‍ച്ച് ആദ്യ ആഴ്‍ച 'ബാറ്റ്‍മാൻ' പ്രദര്‍ശനത്തിന് എത്തും.