സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ സംവിധായകന്‍ ടിനു പാപ്പച്ചന്‍റെ  അജഗജാന്തരം എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക്‌ മാൻ ,ജാഫർ ഇടുക്കി,കിച്ചു ടെല്ലസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചൻ. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന അജഗജാന്തരത്തിന്റെ തിരക്കഥയൊരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ്‌ ആണ് എഡിറ്റർ.