ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

പിറന്നാള്‍ ദിനത്തില്‍ നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ദ് ഗോസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിനൊപ്പമായിരുന്നു പ്രഖ്യാപനം.

ലണ്ടനിലെ ബിഗ് ബെന്നിന്‍റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്‍ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‍കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവരാണ് നിര്‍മ്മാണം.

Scroll to load tweet…

നാഗാര്‍ജുനയുടെ പിറന്നാള്‍ ദിനത്തില്‍ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി സഹപ്രവര്‍ത്തകര്‍ നാഗാര്‍ജുനയ്ക്ക് പിറന്നാളാശംസകളുമായി എത്തുന്നുണ്ട്. 'വൈല്‍ഡ് ഡോഗ്' ആണ് നാഗാര്‍ജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കല്യാണ്‍ കൃഷ്‍ണ സംവിധാനം ചെയ്യുന്ന 'ബംഗാരാജു', അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍ഹാറോ ചിത്രം 'ബ്രഹ്മാസ്ത്ര' എന്നിവയും നാഗാര്‍ജുനയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona