പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ജീവിതത്തില്‍ ഇതുപോലത്തെ കഥാപാത്രമായി ഇതുവരെ അഭിനയിച്ചിട്ടില്ലെന്ന് പരിനീതി ചോപ്ര പറയുന്നു. ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു. അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്. റിബ്ബുദാസ് ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലും പരിനീതി ചോപ്രയാണ് നായികയാകുന്നത്.