ദ ഗോട്ടിന് ഓപ്പണിംഗില്‍ നേടാനായ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

വിജയ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദ ഗോട്ട്. വൻ അഭിപ്രായമാണ് വിജയ് ചിത്രം ദ ഗോട്ടിന് ലഭിക്കുന്നത്. ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷനും ഞെട്ടിക്കുന്നതാണ്. ദ ഗോട്ട് ഏകദേശം 60 കോടി പ്രീ സെയിലായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ കേരളത്തില്‍ അഡ്വാൻസായി മൂന്ന് കോടി രൂപയോളം ലഭിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരൊയെക്കായാകും വിജയ് നായകനായ ചിത്രം ദ ഗോട്ട് വീഴ്‍ത്തുയെന്ന് വ്യക്തമാകാൻ വിശദമായ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകണം. എന്തായാലും വമ്പൻ ഹിറ്റായി വിജയ് ചിത്രം മാറുമെന്നാണ് പ്രതീക്ഷകള്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നത്. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Red More: വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക