Asianet News MalayalamAsianet News Malayalam

'മുമ്പും ശേഷവും', ദീപിക പദുക്കോണിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ദീപിക പദുക്കോണ്‍ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

The Internet Loves Deepika Padukone before And after Pictures
Author
Kochi, First Published Sep 27, 2021, 9:46 PM IST

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍(Deepika Padukone). ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടി. ദീപിക പദുക്കോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ദീപിക പദുക്കോണിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ദീപിക പദുക്കോണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുമ്പും ശേഷവും എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഷൂട്ടിംഗിന്
തയ്യാറാവുന്ന ദിപികയാണ് ഒരു ഫോട്ടോയില്‍. നിറഞ്ഞുചിരിക്കുന്ന ദീപിക പദുക്കോണിന്റെ ഫോട്ടോയാണ് അടുത്തത്.

എന്തായാലും ദീപിക പദുക്കോണിന്റെ ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

ശകുൻ ബത്രയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ദീപിക പദുക്കോണ്‍  ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി,
ധൈര്യ കര്‍വ എന്നിവരാണ് ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ ഒപ്പമുള്ളത്. രണ്‍വീര്‍  സിംഗ് നായകനാകുന്ന ചിത്രമായ 83 ആണ് ദീപിക പദുക്കോണിന്റേതായി
റിലീസ് ചെയ്യാനുള്ളത്. ദീപിക പദുക്കോണിന്റേതായി ഫൈറ്ററെന്ന ചിത്രത്തിന്റെയും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷറിന്റെ ഫൈറ്ററെന്ന  ചിത്രം 2023
ജനുവരി 26ന് ആണ് റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios