ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച ചിത്രമാണ്  ദി ലയൺ കിംഗ്. ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ ടെലിവിഷൻ പ്രീമിയര്‍ ഏഷ്യാനെറ്റില്‍.

ആഫ്രിക്കൻ സവന്നയിൽ ജനിച്ച സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ദി ലയൺ കിംഗ്. മുഫാസയെന്ന സിംഹരാജാവിന്റെ മകനായി ജനിച്ച സിംബയ്ക്കു രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വര്‍ഷങ്ങളായി മുഫാസയും സ്‍കാർ എന്ന സിംഹവും തമ്മിലുള്ള ശത്രുത ഇതിനെ തടസ്സപ്പെടുത്തുന്നു, തുടർന്ന് സിംബ ഒളിവിൽ പോകേണ്ടിവരുന്നു. തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്കു അർഹതപ്പെട്ട പ്രൈഡ് ലാൻഡിലേക്കു സിംബ തിരികെ എത്തുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു . ഇതാണ് ചിത്രത്തിന്റെ കഥാതന്തു. ജൂലൈ 26 ഉച്ചയ്‍ക്ക് 12 മണിക്കാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക.