മഹേഷ് ബാബുവിന് ജന്മദിന ആശംസകളുമായി ഭാര്യ നമ്രത ഷിരോദ്‍കര്‍.

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നായക നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് മഹേഷ് ബാബുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹേഷ് ബാബുവിന് ഏറ്റവും മനോഹരമായ ആശംസ ലഭിച്ചത് ഭാര്യയും നടിയുമായ നമ്രത ഷിരോദ്‍കറില്‍ നിന്നാണ്.

View post on Instagram

എനിക്ക് വേണ്ടി സ്‍നേഹത്തെ നിര്‍വചിച്ചയാള്‍. അന്നും ഇന്നും എന്നും. നീ അറിയുന്നതിലും അധികം ഞാൻ സ്‍നേഹിക്കുന്നു. സന്തോഷകരമായ ജന്മദിന ആശംസകള്‍ എന്നും നമ്രത എഴുതിയിരിക്കുന്നു.

ഞങ്ങളുടെ വിവാഹത്തിന്റെ ചെറിയ ചേരുവയില്‍ പ്രണയ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും ദൃഢമായ ഒരു മിശ്രിതമുണ്ട്. എല്ലാം ഞങ്ങള്‍ക്ക് ഒന്നിച്ചാണ്. എന്നെന്നേക്കുമായി. ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ കൂടുതൽ സ്‍നേഹം എന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ നമത്ര എഴുതിയിരുന്നത്.

സര്‍കാരു വാരി പാട്ടയാണ് മഹേഷ് ബാബുവിന്റെ പുതിയ ചിത്രം.