The world was not kind to my mother while she was alive, I feel sad that I could not understand her then; Janhvi Kapoor openly says. അമ്മ ശ്രീദേവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ജാൻവി കപൂർ. അമ്മയുടെ നഷ്ടം ഇന്നും മറികടക്കാനായിട്ടില്ലെന്നും, അവരുടെ കഷ്ടപ്പാടുകൾ അന്ന് മനസ്സിലാക്കാൻ കഴിയാതിരുന്നതിൽ ഖേദമുണ്ടെന്നും ജാൻവി പറയുന്നു. 

അമ്മ ശ്രീദേവിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജാൻവി കപൂർ. അമ്മയെ നഷ്ടമായതിന്റെ വേദന താൻ ഇതുവരെ മറികടന്നിട്ടില്ലെന്നും, അമ്മയെ താൻ ഇന്ന് മനസിലാക്കുന്നുവെന്നും, അന്ന് മനസിലാക്കാൻ കഴിയാതെ പോയതിൽ തനിക്ക് വിഷമമുണ്ടെന്നും ജാൻവി കപൂർ കൂട്ടിച്ചേർത്തു. തന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ ആളുകൾ നല്ലപോലെയല്ല പെരുമാറിയതെന്നും ജാൻവി പറയുന്നുണ്ട്.

"അമ്മയെ നഷ്ടമായതിന്ഞറെ വേദന ഇതുവരെ മറി കടന്നിട്ടില്ല. അവരെ പോലെ മറ്റൊരാളില്ല. അമ്മയുടെ തമാശകളും, എന്നേയും സഹോദരിയേയും അച്ഛനേയും ഇന്നത്തെ ഞങ്ങളാക്കിയതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല അന്ന് നഷ്ടമായത്. എന്റെ അച്ഛനേയും കൂടെയാണ് അന്ന് നഷ്ടമായത്. അമ്മ അടുത്തുണ്ടായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പതിപ്പിനെ നഷ്ടമായി." ജാൻവി പറയുന്നു.

"അമ്മയെ ഞാന്‍ ഇന്ന് മനസിലാക്കുന്നു. അന്ന് അവരെ മനസിലാക്കാന്‍ പറ്റാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. കാര്യങ്ങളെ മറ്റൊരു കണ്ണിലൂടെയായിരുന്നു അവര്‍ കണ്ടിരുന്നതും നേരിട്ടിരുന്നതും. സാമ്പത്തികമായും തൊഴില്‍പരമായും മറ്റ് പല തരത്തിലും. ഞാനന്ന് കുട്ടിയായിരുന്നു. നാലാമത്തെ വയസ് മുതല്‍ അവര്‍ അഭിനയിക്കുന്നുണ്ട്." ജാൻവി പറയുന്നു.

"പക്ഷെ ഒരിക്കല്‍ പോലും തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിച്ചിട്ടില്ല. തന്റെ നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങളുമായി പങ്കുവച്ചിട്ടുള്ളത്.അമ്മയുടെ ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ നന്നായിട്ടല്ല പെരുമാറിയത്. കുടുംബം നശിപ്പിച്ചവളെന്ന് വിളിച്ചു. ക്രൂരമായ പല പേരും വിളിച്ചു. അത് അമ്മയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ ചരിത്രം മരിച്ചവരോട് കനിവ് കാണിക്കും." ജാൻവി കപൂർ കൂട്ടിച്ചേർത്തു.