Asianet News MalayalamAsianet News Malayalam

' 2.36 മിനുട്ട് ഞെട്ടിപ്പിക്കും' ബ്രഹ്മാണ്ഡ റിലീസിന് 'ഇന്ത്യന്‍ 2': പുത്തന്‍ അപ്ഡേറ്റ് പുറത്ത്

ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായുള്ള ട്രെയിലര്‍ സംബന്ധിച്ച് അപ്ഡേറ്റാണ് വന്നിരിക്കുന്നത്.

Theatrical trailer of Kamal Haasans Indian 2 coming out on this date vvk
Author
First Published Jun 22, 2024, 8:09 AM IST

ചെന്നൈ: കമല്‍ഹാസൻ ഐക്കോണിക് കഥാപാത്രം സേനാപതിയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രം ജൂലൈയില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 12 ആയിരുന്നു റിലീസ് ഡേറ്റായി അനൗദ്യോഗികമായി അറിയിച്ചത്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായുള്ള ട്രെയിലര്‍ സംബന്ധിച്ച് അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ 2 ട്രെയിലര്‍ വരുന്ന ജൂണ്‍ 25ന് പുറത്തിറക്കും എന്നാമ് വിവരം. മുംബൈയില്‍ ട്രെയിലര്‍ ലോഞ്ച് നടക്കും എന്നാണ് ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നത്. രണ്ട് മിനുട്ട് 36 സെക്കന്‍റ് ട്രെയിലറാണ് പുറത്തിറക്കുന്നത്. 

അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. മലേഷ്യയില്‍ അടക്കം ഇന്ത്യന്‍ 2 ഐമാക്സില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതുവരെ കമല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ലൊക്കേഷനുകളിലും ഇത്തവണ റിലീസുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ 2 വിദേശ വിതരണ അവകാശങ്ങള്‍ 65 കോടിക്കാണ് വിറ്റുപോയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ഇപ്പോള്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. താത്ത വരാര്‍ അടക്കം ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. 

ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.

'മാറ്റിവയ്ക്കില്ല, കണ്‍ഫേം': ഇന്ത്യന്‍ 2 പറഞ്ഞ സമയത്ത് തന്നെ എത്തും

'ചിത്രം ഒരു മതവികാരവും വ്രണപ്പെടുത്തുന്നില്ല': മഹാരാജ് റിലീസിനുള്ള സ്റ്റേ നീക്കി ഗുജറാത്ത് ഹൈക്കോടതി
 

Latest Videos
Follow Us:
Download App:
  • android
  • ios