Asianet News MalayalamAsianet News Malayalam

മുരളി ​ഗോപിയുടെ രചനയില്‍ പൃഥ്വിരാജ്; 'തീര്‍പ്പ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഓ​ഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

theerppu ott release date announced prithviraj sukumaran murali gopy disney plus hotstar
Author
First Published Sep 28, 2022, 8:10 PM IST

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് സെപ്റ്റംബര്‍ 30 മുതലാണ്. ഓ​ഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചില്‍ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്.

കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'കമ്മാരസംഭവ'ത്തിന്‍റെയും രചന മുരളി ഗോപി ആയിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം. ലൈന്‍ പ്രൊഡ്യൂസര്‍ വിനയ് ബാബു, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍ എഡിറ്റ് വികാസ് അല്‍ഫോന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ കെ ജോര്‍ജ്, സൌണ്ട് ഡിസൈന്‍ തപസ് നായക്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ചീപ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര, ഓപണിംഗ് ടൈറ്റില്‍സ് ശരത്ത് വിനു, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്, മ്യൂസിക് ലേബല്‍ ഫ്രൈഡേ മ്യൂസിക് കമ്പനി.

ALSO READ : 'പൊന്നിയിന്‍ സെല്‍വനും' 'ചുപ്പി'നും കാനഡയില്‍ ഭീഷണി; സ്ക്രീനുകള്‍ വലിച്ചുകീറുമെന്ന് ഇമെയില്‍ സന്ദേശം

Follow Us:
Download App:
  • android
  • ios