ധനുഷ് നായകനായ ചിത്രമാണ്  'തിരുച്ചിദ്രമ്പലം'.

പോയ വര്‍ഷം വലിയ വിജയമായ ചിത്രമാണ് ധനുഷ് നായകനായ 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവഹര്‍ സംവിധാനം ചെയ്‍ത ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മിത്രൻ ജവഹര്‍.

'തിരുച്ചിദ്രമ്പല'ത്തിനു ശേഷം ഞാൻ അടുത്ത സിനിമയുടെ തിരക്കഥാ ജോലിയിലാണ്. താൻ മറ്റൊരു സിനിമയും ഇപ്പോള്‍ ചെയ്യുന്നില്ല എന്നും മിത്രൻ ജവഹര്‍ പറഞ്ഞു. എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്. എന്റെ പുതിയ സിനിമയെ കുറിച്ച് ഞാൻ സ്വന്തം ട്വിറ്റര്‍ ഹാൻഡിലില്‍ തന്നെ വെളിപ്പെടുത്തും എന്നുമാണ് മിത്രൻ ജവഹര്‍ അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

ധനുഷിനൊപ്പം നിത്യ മേനനും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം നിര്‍മിച്ചത് കലാനിധി മാരൻ ആണ്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ഒടിടി റിലീസുകള്‍ക്ക് ശേഷം ഒരിടവേളയ്‍ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'തിരുച്ചിദമ്പലം'.

'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ എത്തിയത്. 'നാനെ വരുവേൻ' എന്ന ചിത്രം സംവിധാനം ചെയ്‍തത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവനും ധനുഷിനൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരുന്നു 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയായിരുന്നു ഛായാഗ്രഹണം.

Read More: കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍