തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍ത് വീട്ടില്‍ തിരിച്ചെത്തിയത്. രക്ത സമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എല്ലാവരെയും ആശങ്കപ്പെടുത്തുന്നതായിരുന്നു വാര്‍ത്ത. എന്തായാലും രജനികാന്ത് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രജനികാന്തിന് ആരോഗ്യകരമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രജനികാന്തിനെ ഭാര്യ ലത വരവേല്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അപ്പോളോ ഹോസ്‍പിറ്റിലിലായിരുന്നു രജനികാന്ത് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഹൈദരബാദിലെ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. മകള്‍ ഐശ്വര്യ ധനുഷും രജനികാന്തിന് ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രജനികാന്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. രജനികാന്ത് സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് നന്ദി പറഞ്ഞത്. ആരതിയുഴിഞ്ഞാണ് രജനികാന്തിനെ ഭാര്യ ലത സ്വീകരിച്ചത്.

രജനികാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയില്‍ ആണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്.