Asianet News Malayalam

ഇതാ നീതു കപൂറിന്റെ 'ലോകം', തീര്‍ച്ചയായും ആലിയ ഭട്ടുമുണ്ട്

മകൻ രണ്‍ബിര്‍ കപൂറിന്റെ കാമുകി ആലിയ ഭട്ടിനെ കൂടി ഉള്‍പ്പെടുത്തിയാണ് നീതു കപൂര്‍ തന്റെ ലോകം എന്ന് പറഞ്ഞിരിക്കുന്നത്.

This Is Neetu Kapoor World  It Includes Alia Bhat
Author
Kochi, First Published Jun 28, 2021, 10:20 PM IST
  • Facebook
  • Twitter
  • Whatsapp

ഇതിഹാസ നടൻ റിഷി കപൂറിന്റെ ഭാര്യ നീതു കപൂറും നടിയെന്ന നിലയില്‍ പേരുകേട്ട കലാകാരിയാണ്. സ്വന്തം വിശേഷങ്ങള്‍ നീതു കപൂര്‍ പങ്കുവയ്‍ക്കാറുണ്ട്. തന്റെ ഭര്‍ത്താവ് ഋഷി കപൂറിനൊപ്പമുള്ള ഫോട്ടോ നീതു കപൂര്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ നീതു കപൂര്‍ പങ്കുവെച്ച കുടുംബ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

എന്റെ ലോകം എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് നീതു കപൂര്‍ എഴുതിയിരിക്കുന്നത്. മക്കളായ രണ്‍ബിര്‍ കപൂറും റിഥിമ കപൂറും ഫോട്ടോയിലുണ്ട്. ആലിയ ഭട്ടും ചിത്രത്തിലുണ്ട് എന്നതാണ് പ്രത്യേകത. രണ്‍ബിര്‍ കപൂറിന്റെ കാമുകിയാണ് ആലിയ ഭട്ട്.

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും ഉടൻ വിവാഹിതരാകുമെന്ന് വാര്‍ത്തകളുണ്ട്.

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി കാണണമെന്ന് അവസാന നാളുകളിള്‍ ഋഷി കപൂറും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios