ടെര്‍മിനേറ്റര്‍ പരമ്പരയിലെ പുതിയ സിനിമയെ കുറിച്ച് അർണോൾഡ് ഷ്വാർസ്നെഗര്‍.


ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ടെര്‍മിനേറ്റര്‍ പരമ്പരയിലെ സിനിമകള്‍ ടെര്‍മിനേറ്റര്‍ പരമ്പരയിലെ പുതിയ സിനിമ വരികയാണ്. ടിം മില്ലെർ ആണ് പുതിയ സിനിമ ഒരുക്കുന്നത്. ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിവിട്ടിരുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍ ഇതാണെന്നാണ് അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല. ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നു.

ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിടുന്നു.