അവധിക്കാല ആഘോഷത്തിന്റെ തിരക്കിലാണ് നടി വിദ്യാ ബാലൻ. ഫ്ലോറിഡയിലാണ് വിദ്യാ ബാലൻ അവധിക്കാല ആഘോഷത്തിന് എത്തിയത്. വിദ്യാ ബാലൻ ഷെയര്‍ ചെയ്‍ത ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫ്ലോറിഡയിലെ ഗെറ്റോർ പാർക്കിൽ മുതലകൾക്ക് ഭക്ഷണം കൊടുക്കുന്നതിന്‍റെ വിഡിയോയാണ് വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തത്. നിരവധിപ്പേരാണ് വിദ്യാ ബാലനെ പ്രശംസിച്ചും വീഡിയോ ലൈക്ക് ചെയ്‍തും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ പ്രമുഖ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയിലാണ് വിദ്യാ ബാലൻ ഇനി നായികയാകുന്നത്. ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആളാണ് ശകുന്തള ദേവി. അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശകുന്തള ദേവിയായി അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് വിദ്യാ ബാലൻ പറയുന്നു.