Asianet News MalayalamAsianet News Malayalam

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’; ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

നിമിഷ സജയനായിരുന്നു ചിത്രത്തിൽ നായിക ആയി എത്തിയത്. 

thondimuthalum driksakshiyum deleted scene
Author
Kochi, First Published Jun 30, 2021, 5:38 PM IST

മികച്ച പ്രേക്ഷക പ്രതികരണം നേടി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ദിലീഷ് പോത്തനാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് വർഷം പിന്നിടുമ്പോൾ, ചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നാല് മിനിറ്റ് ദൈർഘ്യമുള്ള രം​ഗമാണ് വീഡിയോയിലുള്ളത്. മോഷണത്തെ തുടർന്ന ഫഹദ് ഫാസിലിനെ തെളിവെടുപ്പിന് കൊണ്ട് പോകുന്ന രം​ഗമാണ് വീഡിയോയിൽ.

നിമിഷ സജയനായിരുന്നു ചിത്രത്തിൽ നായിക ആയി എത്തിയത്. നിമിഷയുടെ ആ​ദ്യ ചിത്രമായിരുന്നു ഇത്. 2017ലാണ് ചിത്രം റിലീസ് ചെയ്തത്. സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios