Asianet News MalayalamAsianet News Malayalam

ജീവിതത്തിന്റെ നിറഭേദങ്ങൾ പറഞ്ഞ് 'ഷെയ്ഡ്സ് ഓഫ് ലൈഫ്' : ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം നിർവഹിക്കുന്ന ആന്തോളജി ചിത്രമാണ് 'ഷെയ്ഡ്സ് ഓഫ് ലൈഫ്'. 

Three directors with four films: 'Shades of Life' is all set to release
Author
First Published Aug 15, 2024, 6:00 PM IST | Last Updated Aug 15, 2024, 6:00 PM IST

കൊച്ചി: ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി  നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം  ആന്തോളജി ചിത്രമാണ് 'ഷെയ്ഡ്സ് ഓഫ് ലൈഫ്'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.  പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയ ചിത്രമാണ്
"ഷെയ്ഡ്സ് ഓഫ് ലൈഫ് ".

നിയാസ് ബക്കർ,കുമാർ സുനിൽ,ദാസൻ കോങ്ങാട്,അബു വളയംകുളം,ഭാസ്‌ക്കർ അരവിന്ദ്,ടെലിഫോൺ രാജ്,സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്,സാമി, രാജീവ് പിള്ളത്ത്, സക്കറിയ , ശ്രീജ കെ ദാസ് , ആതിര സുരേഷ് , ഉത്തര,രമണി മഞ്ചേരി , സലീഷ ശങ്കർ,ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്,ശിവദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സുദേവൻ,വിജീഷ് തോട്ടിങ്കൽ,നടരാജൻ പട്ടാമ്പി,റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ക്ലാസിക്  മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.  ഡോക്ടർ താര ജയശങ്കർ,ഗണേഷ് മലയത്ത്,ഫൈസൽ പൊന്നാനി,പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്.

അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി,റാസ റസാഖ്,യൂനായിസോ, ജയദേവൻ അലനലൂർ, എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം- പി എസ് ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്,എഡിറ്റിംഗ്-സച്ചിൻ സത്യ,ഷബീർ എൽ പി,അശ്വിന്‍ ബാബു, ചമയം-അർഷാദ് വർക്കല,വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ 

കലാസംവിധാനം- ജയൻ ക്രയോൺ   -രവി ചാലിശ്ശേരി -ജയദേവൻ അലനല്ലൂർ  പ്രൊഡക്ഷൻ കൺട്രോളർ-രജീഷ് പത്തംകുളം, കളറിസ്റ്റ്-ലിജു പ്രഭാകർ നിശ്ചല ഛായാഗ്രഹണം -ഷംനാദ് മാട്ടയ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം  പരസ്യകല-കിഷോർ ബാബു പി എസ് സഹനിർമ്മാണം-വിഷ്ണു ബാലകൃഷ്ണൻ, എക്താര പ്രൊഡക്ഷൻസ്. "ഷെയ്ഡ്സ് ഓഫ് ലൈഫ്" എന്ന ആന്തോളജി ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പി ആർ ഒ-എ എസ് ദിനേശ്.

നമ്മൾ പെർഫെക്ട് മാച്ച് ആണോ?: പരസ്പരം ഇഷ്ടങ്ങൾ ചോദിച്ച് പേളിയും ശ്രീനിയും

ട്രെന്‍റിംഗില്‍ മുന്‍പനായി മമ്മൂട്ടി: ബസൂക്ക ടീസറിന് വന്‍ പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios