Asianet News MalayalamAsianet News Malayalam

നമ്മൾ പെർഫെക്ട് മാച്ച് ആണോ?: പരസ്പരം ഇഷ്ടങ്ങൾ ചോദിച്ച് പേളിയും ശ്രീനിയും

പേളിയും ശ്രീനിയും ഒന്നിച്ചുള്ള പുതിയ വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുണ്ട്. 

Are We The Perfect Match Pearle Maaney Srinish Aravind vvk
Author
First Published Aug 15, 2024, 4:59 PM IST | Last Updated Aug 15, 2024, 4:59 PM IST

കൊച്ചി: ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇനി ഇവിടെ തുടരാന്‍ പറ്റില്ല, എങ്ങനെയെങ്കിലും പുറത്തേക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ് ഷോയില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു പേളി. അതിനിടയിലാണ് ശ്രീനി സപ്പോര്‍ട്ടുമായെത്തിയത്. ആ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ചാവാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

പേളിയും ശ്രീനിയും ഒന്നിച്ചുള്ള പുതിയ വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ പെര്‍ഫെക്ട് മാച്ചാണോയെന്നായിരുന്നു പേളിയുടെ ചോദ്യം. ശ്രീനിയുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു മിക്കതും. ചില ഉത്തരങ്ങള്‍ പേളി ശരിയാക്കി. മറ്റ് ചിലതാവട്ടെ മാറിപ്പോവുകയും ചെയ്തു. അഞ്ച് വര്‍ഷമായിട്ടും നിനക്ക് ഇതൊന്നും മനസിലായില്ലേ എന്ന് പേളി ശ്രീനിയോട് ചോദിക്കുന്നുണ്ടായിരുന്നു.

തന്റെ ഇഷ്ടങ്ങളില്‍ പലതും പേളിക്ക് വേണ്ടി മാറ്റിവെച്ചതിനെക്കുറിച്ചായിരുന്നു ശ്രീനി പറഞ്ഞത്. പൊതുവെ ചക്ക ഇഷ്ടമുള്ള ആളാണ് ശ്രീനി. എന്നാല്‍ പേളി ചക്ക കഴിക്കാത്തത് കൊണ്ട് ആ ഇഷ്ടം മാറ്റിയെന്നായിരുന്നു ശ്രീനി പറഞ്ഞത്. വീട്ടില്‍ പോവുമ്പോള്‍ ചക്ക കഴിക്കാറുണ്ടെന്നും പറയാറുണ്ടായിരുന്നു. എന്റെ കൂടെയുള്ളപ്പോള്‍ തണ്ണിമത്തനല്ലേ കഴിക്കുന്നത്, പിന്നെ ഈ ഇഷ്ടം ഞാനെങ്ങനെ അറിയാനാണെന്നായിരുന്നു പേളിയുടെ ചോദ്യം.

നിങ്ങള്‍ പെര്‍ഫെക്ട് മാച്ചാണെന്ന് പറയാന്‍ ഈ ഉത്തരങ്ങളൊന്നും വേണ്ട, അത് ഞങ്ങള്‍ പണ്ടേ പറഞ്ഞതല്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. മുഖത്ത് ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ല. മടുപ്പില്ലാതെ കാണാനാവുന്ന വീഡിയോ, ശ്രീനി പേളിയെ നന്നായി മനസിലാക്കിയിട്ടുണ്ട് അങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍. നേരത്തെ പേളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറഞ്ഞ് ഗെയിമില്‍ വിജയിച്ചത് ശ്രീനിയായിരുന്നു. ഡാഡിയേയും ശ്രീനിയേയും ഇരുത്തി തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു പേളി.

സോഷ്യൽ മീഡിയയിൽ താരങ്ങൾ ഇനി ബി​ഗ് സ്ക്രീൻ ഭരിക്കും; 'വാഴ' ട്രെയിലർ എത്തി, റിലീസ് ഓ​ഗസ്റ്റ് 15ന്

ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലെ അഞ്ചാമത്തെ മലയാളം സീരീസ് '1000 ബേബീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Latest Videos
Follow Us:
Download App:
  • android
  • ios