രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. താര ദമ്പതിമാരുടെ വിവാഹവാര്‍ഷികമാണ് ഇന്ന്. മൂന്ന് വര്‍ഷമായിരിക്കുന്നു ഇരുവരും വിവാഹിതരായിട്ട്. 2017ല്‍ വിവാഹിതരായതിന്റെ ഓര്‍മ അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അനുഷ്‍ക ശര്‍മ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിനെയും കാത്തിരിക്കുകയാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും.

ഞങ്ങള്‍ക്ക് മൂന്ന് വയസ്, വൈകാതെ ഞങ്ങള്‍ മൂന്ന് പേരാകും എന്നാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഓസ്‍ട്രേലിയൻ പര്യടനത്തില്‍ ആയിരിക്കുന്ന വിരാട് കോലിയെ മിസ് ചെയ്യുന്നുവെന്നും അനുഷ്‍ക ശര്‍മ എഴുതുന്നു. ഒട്ടേറെ ആരാധകരാണ് താരദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തുന്നത്. അടുത്ത മാസം കുഞ്ഞ് ജനിക്കുന്നതും കാത്തിരിക്കുകയാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. ഇരുവരും തന്നെയായിരുന്നു കുഞ്ഞ് പിറക്കുന്ന കാര്യം അറിയിച്ചത്. അനുഷ്‍ക ശര്‍മയ്‍ക്ക് വിരാട് കോലിയും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നിട്ടുണ്ട്.

ഗര്‍ഭിണിയായതിന്റെ സന്തോഷം അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കാറുണ്ട്.

ഗര്‍ഭകാലത്ത് യോഗയുടെ പ്രാധാന്യം വ്യക്തമാക്കി അനുഷ്‍ക ശര്‍മ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയായിരുന്നു.