Asianet News MalayalamAsianet News Malayalam

ആനന്ദേട്ടനെ കടത്തിവെട്ടി ടർബോ ജോസ്, നില മെച്ചപ്പെടുത്തി 'തലവൻ'; ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

Tickets Booked on bookmyshow in Last 24 Hours, turbo, GuruvayoorAmbala Nadayil, thalavan
Author
First Published May 29, 2024, 10:25 AM IST

തര ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മലയാള സിനിമയെ ആണ് ഈ വർഷം ആരംഭിച്ചത് മുതൽ കണ്ടത്. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. മേക്കിങ്ങിലും കണ്ടന്റിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കസറിക്കേറുകയാണ്. ഏതാനും നാളുകൾ മുൻപ് റിലീസ് ചെയ്ത സിനിമകൾക്ക് മികച്ച ബുക്കിങ്ങുകളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. 

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ മുന്നിലുള്ള മൂന്ന് സിനിമകൾ മലയാളം ആണെന്നത് ഏറെ ശ്രദ്ധേയമാണ്. ടർബോയാണ് ലിസ്റ്റിൽ ഒന്നാമത് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന്റെ നാല്പതിനായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറിൽ വിറ്റഴിഞ്ഞിരിക്കുന്നത്. വൈശാഖ് ആണ് സംവിധാനം. 

തൊട്ട് പിന്നിൽ ​ഗുരുവായൂരമ്പല നടയിൽ ആണ്. ഇരുപത്തി ഏഴായിരം ടിക്കറ്റുകളാണ് ഇതിന്റേതായി വിറ്റുപോയിരിക്കുന്നത്. വിപിന്‍ ദാസ് ആയിരുന്നു സംവിധാനം. മൂന്നാം സ്ഥാനത്ത് ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയ തലവൻ ആണ്. ഇരുപത്തി രണ്ടായിരം ടിക്കറ്റുകളാണ് ഈ സിനിമയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ജിസ് ജോയ് ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം.   

'എടാ മോനെ..രംഗൻ ബ്രോ വാക്കുപാലിച്ചിരിക്കും'; ആവേശത്തിൽ നടൻ വരുൺ ധവാൻ

ടർബോ- 40K(Day6)
​ഗുരുവായൂരമ്പല നടയിൽ- 27K(D13)
തലവൻ- 22K(Day5)
ശ്രീകാന്ത്- 15K(Day19)
മാഡ് മാക്സ് ഫ്യൂരിയോസ- 13K(Day6)
മിസ്റ്റർ ആൻഡ് മിസിസ് മഹി- 10K Pre Sales
പിടി സർ- 10K(Day5)
ഭയ്യാജി- 9K(Day5)
മന്ദാകിനി- 5K(Day5)
ലവ് മി ഇഫ് യു ഡെയർ- 5K(Day4)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios