മിമിക്രി താരമായി തിളങ്ങി സിനിമയിലും ശ്രദ്ധേയനായ നടനാണ് ടിനി ടോം. മമ്മൂട്ടി സമ്മാനിച്ച ഷര്‍ട്ട് ധരിച്ചുനില്‍ക്കുമ്പോഴുള്ള ഒരു ഫോട്ടോ താരം ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

മമ്മൂട്ടി സിനിമകളില്‍ സ്ഥിരം ഡ്യൂപ്പായി ടിനി ടോം വരാറുണ്ട്. മമ്മൂട്ടിയുടെ സിനിമകളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്‍തും ടിനി ടോം ശ്രദ്ധ നേടി.ഇപ്പോള്‍ മമ്മൂട്ടി സമ്മാനിച്ചുവെന്ന് പറഞ്ഞ ഷര്‍ട്ടുമിട്ട് നില്‍ക്കുന്ന ഫോട്ടോ ടിനി ടോം ഷെയര്‍ ചെയ്‍തത് ആരാധകര്‍ക്കും കൗതുകമായിട്ടുണ്ട്.  ഇതുവരെ ലഭിച്ചതില്‍ വിലമതിക്കാനാകാത്ത സമ്മാനം എന്നാണ് ടിനി ടോം തന്നെ എഴുതിയിരിക്കുന്നത്. ഏത് സിനിമയുടെ സമയത്താണ് ടിനി ടോമിന് മമ്മൂട്ടി സമ്മാനം നല്‍കിയത് എന്ന് പറഞ്ഞിട്ടില്ല. എന്തായാലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.