ടോം ഹോളണ്ട് സ്‍പൈഡര്‍മാനായി വെള്ളിത്തിരയില്‍ എത്താനിരിക്കുകയാണ്. സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു. ടോം ഹോളണ്ട് നായകനാകുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ടോം ഹോളണ്ട് പ്രധാന കഥാപാത്രമായി എത്തുന്ന അണ്‍ചാര്‍ട്ടഡ് അടുത്തവര്‍ഷം ഡിസംബറില്‍ തീയേറ്ററില്‍ എത്തും.

അണ്‍ചാര്‍ട്ടഡ് വീഡിയോ ഗെയിം സീരിസ് പ്രമേയമായിട്ടുള്ളതാണ് ചിത്രം. നതാൻ ഡ്രേക് എന്ന് എന്ന കഥാപാത്രമായിട്ടാണ് ടോം ഹോളണ്ട് ചിത്രത്തില്‍ എത്തുന്നത്. അതേസമയം അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു.സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്‍ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എത്തുക. സ്പൈഡര്‍മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ടര്‍ത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞത്.