Asianet News MalayalamAsianet News Malayalam

ഫറാൻ അക്തറിന്റെ തൂഫാൻ, റിലീസ് മാറ്റി

ഫറാൻ അക്തര്‍ നായകനാകുന്ന തൂഫാൻ എന്ന സിനിമയുടെ റിലീസ് മാറ്റി.

Toofan new release dates out
Author
Mumbai, First Published Mar 14, 2020, 7:04 PM IST

ഫറാൻ അക്തര്‍ നായകനാകുന്ന പുതിയ സിനിമയാണ് തൂഫാൻ. ഒരു സ്‍പോര്‍ട്‍സ് ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒക്ടോബര്‍ രണ്ടിനായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതായാണ് പുതിയ വാര്‍ത്ത.

തൂഫാന്റെ പുതിയ റിലീസ് തിയ്യതി സെപ്‍റ്റംബര്‍ 18 ആണ്. തൂഫാനില്‍ ബോക്സിംഗ് താരമായിട്ടാണ് ഫറാൻ അക്തര്‍ അഭിനയിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്സിംഗ് റിംഗിനുള്ളിലെ ഫറാൻ അക്തറിന്റെ ഫോട്ടോകള്‍ നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ ഫറാൻ അക്തര്‍ മുമ്പ് നായകനായ ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമ വൻ ഹിറ്റായിരുന്നു.

Follow Us:
Download App:
  • android
  • ios