മകന്റെ പേര് പുറത്തുവിട്ട് സീരിയല്‍ താരങ്ങളായ ടോഷും ചന്ദ്രയും.
പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും. 'സ്വന്തം സുജാത' ലൊക്കേഷനില്‍ വെച്ചായിരുന്നു ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്‍മണും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവീട്ടുകാരുടെയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.
പരമ്പരയുടെ പാക്കപ്പ് വീഡിയോയിലൂടെയായി മകന്റെ പേര് പരസ്യമാക്കിയിരിക്കുകയാണ് ചന്ദ്രയും ടോഷും. ഞങ്ങളെ ആദ്യമായി ഒന്നിച്ച് ചേർത്ത സീരിയൽ കുടുംബത്തിൽ തന്നെ ആദ്യം പേര് പറയുന്നതിൽ സന്തോഷമേയുള്ളൂ, എന്നാൽ വീട്ടുകാരുടെ അനുവാദം ഇല്ലെന്നും താരങ്ങൾ എടുത്ത് പറയുന്നുണ്ട്. 'ഒരുപാട് പേര്‍ ഞങ്ങളോട് പേര് ചോദിച്ചിരുന്നു. ഞങ്ങളുദ്ദേശിച്ച പോലെ പറയുകയാണെങ്കില്‍ കുറേ കഴിയും. 'സുജാത' ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്. മൂന്ന് വര്‍ഷമായി ഞാന്‍ അവിടെയായിരുന്നു. നമ്മള്‍ പരിചയപ്പെടുന്നതും കല്യാണം കഴിക്കുന്നതും വാവ വരുന്നതുമെല്ലാം അവിടെ നിന്നാണ്. കുടുംബം തന്നെയാണ് ഈ പരമ്പര.
സീരിയല്‍ തീരുകയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. വീഡിയോ ചെയ്യണമെന്ന് കരുതിയല്ല ഞങ്ങള്‍ ആ ചടങ്ങിലേക്ക് പോയത്. എല്ലാവരുടെയും ആകെ സ്വത്തായി ഞാന്‍ കാണുന്നയാളാണ് ടോഷിന്റെയും ചന്ദ്രയുടെയും കുഞ്ഞ്. കുഞ്ഞിന്റെ പേരെന്താണെന്നും 'സ്വന്തം സുജാത' ടീം പറഞ്ഞിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും പേര് അറിയില്ല. അവരോടൊന്നും അനുമതി ചോദിക്കാതെ തന്നെ ഞങ്ങള്‍ മോന്റെ പേര് പറയുകയാണ് 'അയാന്‍' എന്നാണ് മോന്റെ പേര്. 'അയാന്‍' എന്നാല്‍ ദൈവത്തിന്റെ സമ്മാനം എന്നാണ് അര്‍ത്ഥം' എന്നാണ് ഇരുവരും ചേർന്ന് വെളിപ്പെടുത്തിയത്.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിതെന്നും ചന്ദ്രയും ടോഷും പറഞ്ഞിരുന്നു. കുഞ്ഞതിഥി എത്തിയത് മുതല്‍ ആരാധകര്‍ പേരിനെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ. നിങ്ങളൊന്നിക്കാന്‍ നിമിത്തമായ സീരിയല്‍. ജൂനിയര്‍ ടോഷ് തന്നെ. പേര് സൂപ്പറായിട്ടുണ്ട്. ഇനിയും നിങ്ങള്‍ ഒന്നിച്ച് അഭിനയിക്കണം. വ്‌ളോഗ് നിര്‍ത്തരുത് തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്. ടോഷിന്റെയും ചന്ദ്രയുടെയും വീഡിയോ ഹിറ്റായിരിക്കുകയുമാണ്.
Read More: ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
