വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന "കള" സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ഈ സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.

ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമൻ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹ നിര്‍മ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ്. തീയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒരു വിഭാഗം സിനിമാപ്രേമികളില്‍ ചര്‍ച്ച സൃഷ്ടിച്ച സിനിമകളായിരുന്നു അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനും ഇബ്‍ലിസും.