മോഹൻലാല്‍ നായകനായി എത്തി പൃഥ്വിരാജ് സംവിധാനം ചെയ്‍ത  ലൂസിഫറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിജയാഘോഷത്തിന്റെ ചിത്രം ടൊവിനോ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.

എനിക്ക് അഭിനയിക്കാൻ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി എന്ന കമന്റോടെയാണ് ടൊവിനോ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലും സുചിത്രം സുപ്രിയയും പൃഥ്വിരാജുമാണ് ടൊവിനോയ്‍ക്ക് പുറമേ ഫോട്ടോയിലുള്ളത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത് മഞ്ജു വാര്യരാണ്.