സംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഖ്യാതിഥിയായാണ് മലയാളത്തിന്‍റെ യുവ നടന്‍ പുതിയ ലുക്കില്‍ എത്തിയത്.
തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തില്‍ അതിഥിയായി എത്തിയ നടന്‍ ടൊവിനോ തോമസിന്‍റെ വീഡിയോ വൈറലാകുന്നു. താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്‍റെ ഭാഗമായാണ് ഫെബ്രുവരി 21 മുതല്‍ 27വരെ പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചത്.
സംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഖ്യാതിഥിയായാണ് മലയാളത്തിന്‍റെ യുവ നടന്‍ പുതിയ ലുക്കില്‍ എത്തിയത്. കറുത്ത ഷര്‍ട്ടും കറുപ്പ് കര മുണ്ടും ഉടുത്ത് എത്തിയ ടൊവിനോ. കളരിപ്പയറ്റ് ആസ്വദിക്കുകയും വാളും പരിചയയുമായി അങ്കതട്ടില്‍ ഇറങ്ങുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്നു. 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്. 'എന്ന്, നിന്‍റെ മൊയ്‌തീൻ', 'കുഞ്ഞിരാമായണം', 'ഗോദ', 'കൽക്കി' എന്നീ ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാല്‍ ആണ് "അജയന്‍റെ രണ്ടാം മോഷണം" ത്തിന്‍റെ സംവിധായകന്‍. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്‍റർടെയ്നറായ ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. യു ജി എം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങളിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നില്‍ ഒരു വാതില്‍ തുറക്കപ്പെടുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ നായക കഥാപാത്രത്തിന് പേരില്ല.
മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ...; മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവിന് കളമൊരുക്കി 2023
