കൊച്ചി: ടൊവിനോ തോമസ് ചിത്രം കിലോ മീറ്റേർസ് ആന്‍റ് കിലോ മീറ്റേർസ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാവ് ആന്‍റോ ജോസഫ് ചർച്ച നടത്തി. വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആന്‍റോ ജോസഫ് പറഞ്ഞു. ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും.

മാര്‍ച്ച് 12നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് തിയതി നീട്ടിവെക്കുകയായിരുന്നു.  ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ്.  അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക.