പൃഥ്വിയുടെ അരങ്ങേറ്റവും വിജയവും മറ്റ് നടന്‍മാര്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നേകുന്നത്. പൃഥ്വിക്കുപിന്നാലെ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി പലരും ക്യാമറയുടെ പിന്നാമ്പുറത്തേക്കുള്ള സഞ്ചാരത്തിലാണ്

തിരുവനന്തപുരം: വെള്ളിത്തിരയിലെ താരങ്ങള്‍ സംവിധാന മേഖലയിലേക്ക് കടക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാളക്കരയിലെ ഏക്കാലത്തെയും വലിയ പണം വാരി പടമായി മാറിക്കഴിഞ്ഞു. 200 കോടി കവിഞ്ഞ ചിത്രത്തിന്‍റെ കളക്ഷന്‍ ഇപ്പോഴും കുതിക്കുകയാണ്.

പൃഥ്വിയുടെ അരങ്ങേറ്റവും വിജയവും മറ്റ് നടന്‍മാര്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നേകുന്നത്. പൃഥ്വിക്കുപിന്നാലെ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി പലരും ക്യാമറയുടെ പിന്നാമ്പുറത്തേക്കുള്ള സഞ്ചാരത്തിലാണ്. അതിനിടയിലാണ് ടൊവീനോ തോമസും സംവിധായകനാകാനുള്ള ശ്രമത്തിലാണോയെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം കണ്ട് ത്രില്ലടിച്ചാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. 'കല്‍ക്കി' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ' എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോയെന്ന കമന്‍റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ടൊവിനോ മനസ് തുറക്കേണ്ടതുണ്ട്.

View post on Instagram

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.