2025 ജനുവരി 2നാണ് ചിത്രം റിലീസ് ചെയ്തത്.

ടൊവിനോ തോമസും തൃഷ കൃഷ്ണനും വിനയ് റായിയും പ്രധാന വേഷങ്ങളിൽ എത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം വാരം കടക്കാൻ ഒരുങ്ങുകയാണ്. ഇത്രയും നാളിൽ 40.23 കോടിയോളം രൂപയാണ് ഐഡന്റിറ്റി കളക്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ ലോകമെമ്പാടും 23.20 കോടി രൂപയുടെ കളക്ഷൻ ചിത്രം നേടിയിരുന്നു. തമിഴ് പതിപ്പിലും ചിത്രം വലിയ വിജയം നേടി. 

വിവിധ തീയേറ്ററുകളിലെല്ലാം ചിത്രം മികച്ച ബുക്കിങ്ങോടെ പ്രദർശനം തുടരുന്നതിനാൽ 50 കോടി ക്ലബ്ബിൽ അധികം വൈകാതെ പ്രവേശിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ച് കഴിഞ്ഞു. അടുത്ത ആഴ്ചകളിൽ തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങാനിരിക്കുകയാണ് "ഐഡന്റിറ്റി".

കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലിൽ തിരക്കഥാകൃത്തുകൾ പിൻതുടർന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. 

അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം യു/എ സർട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

സച്ചിനും റീനുവിനും പിന്നെന്ത് സംഭവിച്ചു ? അക്കഥ പറയാൻ പ്രേമലു 2; പുത്തൻ അപ്ഡേറ്റ് ഇങ്ങനെ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..