തിരിച്ചു നടക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാര്‍ ടൊവീനോക്ക് അരികിലേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഘാടകര്‍ തടഞ്ഞു...

കൊച്ചി: ടൊവീനോയുടെ അടുത്തേക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ സംഘാടകര്‍ തടഞ്ഞപ്പോള്‍ ഏവരെയും ഞെട്ടിച്ച് താരം. സംഘാടകനെ തടഞ്ഞ് ടൊവിനോ ഇരുവരെയും ചേര്‍ത്ത് പിടിച്ച് സെല്‍ഫിയുമെടുത്തു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. 

കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിനിടെയാണ് സംഭവം. ഫാഷന്‍ ഇവന്റില്‍ റാംപ് വാക്ക് ചെയ്യാന്‍ ടൊവീനോയുമെത്തിയിരുന്നു. പശ്ചാത്തലത്തില്‍ പുതിയ ചിത്രമായ കല്‍ക്കിയിലെ ഗാനമിട്ടായിരുന്നു റാംപ് വാക്ക്. മുന്നിലെത്തിയപ്പോള്‍ വേദിക്കു താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് വേണ്ടി സെല്‍ഫി എടുത്തു നല്‍കി. 

തിരിച്ചു നടക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാര്‍ ടൊവീനോക്ക് അരികിലേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഘാടകര്‍ തടഞ്ഞു. സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് താരം മടങ്ങിയത്.