ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ജൂബിലി കവാടം സ്പോൺസർ ചെയ്ത്പൂർവ വിദ്യാർത്ഥിയും സിനിമാ താരവുമായ ടൊവിനോ തോമസ് 

തൃശൂ‍ർ: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന രജത നിറവിന്റെ ഭാഗമായി സ്കൂളിന്റെ മുൻ വശത്ത് സ്ഥാപിച്ചിരിക്കുന്ന ജൂബിലി കവാട സമർപ്പണം പ്രശസ്ത സിനിമാ താരവും പൂർവ വിദ്യാർത്ഥിയുമായ ടൊവിനോ തോമസ് നിർവഹിച്ചു. മനോഹരമായ ജൂബിലി കവാടം ടൊവിനോ തോമസാണ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, പി.ടി.എ.പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സഹ രക്ഷാധികാരി ആന്റണി ജോൺ കണ്ടംകുളത്തി, കത്തിഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പൂർവ വിദ്യാർത്ഥി പ്രതിനിധി ജിബിൻ ജോണി കൂനൻ, ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന ജിജി ജോർജ്, ജോസഫ് വി.പി, ശ്രേഷ്ടാചാര്യ അവാർഡ് നേടിയ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി. മികച്ച പി.ടി.എ.പ്രസിഡന്റായ ഷാജു ജോസ് ചിറയത്ത് എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ.ഫണ്ടിൽ നിന്ന് സോളാർ യൂണിറ്റിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് റിജിയണൽ മാനേജർ റാണി സക്കറിയ സ്കൂളിന് നൽകി. കവാട നിർമ്മാണം നിർവഹിച്ച കോൺട്രാക്ടർ ജോജോ വെള്ളാനിക്കാരനെ ചടങ്ങിൽ ടോവിനോ തോമസ് ആദരിച്ചു.