ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം

നവാഗതനായ ജോഷി തോമസ് പള്ളിക്കലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചിത്രം 'നാം' ആമസോണ്‍ പ്രൈമില്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം എട്ടാം തീയതിയാണ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

രാഹുല്‍ മാധവ്, ശബരീഷ് വര്‍മ്മ, ഗായത്രി, അജയ് മാത്യു, സൈജു കുറുപ്പ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്‍റണി, അഭിഷേക്, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ടൊവീനോ തോമസ്, ഗൗതം വസുദേവ് മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അതിഥിവേഷങ്ങളിലും എത്തുന്നു.

ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍, കാര്‍ത്തിക് നല്ലമുത്തു എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആന്‍റണി നിഖില്‍ വര്‍ഗീസ്, ഉണ്ണികൃഷ്‍ണന്‍. സംഗീതം അശ്വിന്‍ ശിവദാസ്, സന്ദീപ് മോഹന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona