സംഘാടകര്‍ തടഞ്ഞെങ്കിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ.  ഇതിന്റെ ഫോട്ടോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സംഘാടകര്‍ തടഞ്ഞെങ്കിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ. ഇതിന്റെ ഫോട്ടോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കൊച്ചിയില്‍ നടന്ന ലുലു ഫാഷൻ വീക്കിനിടെയാണ് സംഭവം. റാംപ് വാക്ക് ചെയ്‍ത് ടൊവിനോ വേദിക്ക് താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് സെല്‍ഫി എടുത്ത് നല്‍കിയിരുന്നു. തിരിച്ചുനടന്നപ്പോള്‍ രണ്ട് യുവാക്കള്‍ ടൊവിനോയ്‍ക്ക് അടുത്തേയ്‍ക്ക് ഓടിയെത്തി. എന്നാല്‍ അവരെ സംഘാടകര്‍ തടയാൻ ശ്രമിക്കുകയായിരുന്നു. അവരെ വിടാൻ പറഞ്ഞ ടൊവിനോ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാൻ തയ്യാറാകുകയും ചെയ്‍തു.