ധർമ്മ വിഷ്വൽസ് ക്രിയേഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

ഹദ് ഫാസിൽ(fahadh faasil) നായകനായി എത്തിയ 'ട്രാൻസ്'തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. 'നിലൈ മറന്തവൻ'(Nilai Marandhavan) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിൽ എത്തും. ധർമ്മ വിഷ്വൽസ് ക്രിയേഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

ഫഹദിന്റെ ഇതര ഭാഷാ ചിത്രങ്ങളായ വിക്രമും പുഷ്പയും വൻ ഹിറ്റായിരുന്നു. ഈ ചിത്രങ്ങളിലൂടെ ഒട്ടേറെ തെന്നിന്ത്യൻ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഈ താരമൂല്യം തന്നെയാണ് ട്രാൻസ് മൊഴിമാറ്റത്തിന് നിർമ്മാതാക്കളെ പ്രേരിപ്പിച്ചതും. 

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് 'ട്രാന്‍സ്'. 2020 ഫെബ്രുവരിയിൽ ആണ് പുറത്തിറങ്ങിയത്. കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണായി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്‍റേത്. ചെമ്പന്‍ വിനോദ് ജോസ്, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍, ശ്രീനാഥ് ഭാസി, നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷമാണ് അന്‍വര്‍ റഷീദ് മറ്റൊരു ഫീച്ചര്‍ ചിത്രവുമായി എത്തുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്. വിന്‍സെന്‍റ് വടക്കന്‍റേതാണ് തിരക്കഥ. 

​Malayankunju Song : എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ..​'; ഫഹദിന്റെ ​'മലയൻകുഞ്ഞ്' ആദ്യഗാനം എത്തി

'ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്തുവരെ ന്യൂസ് കൊടുത്തു': വിക്രം

ണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നടൻ വിക്രമിനെ(Actor Vikram) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമായിരുന്നു എന്ന നിലയിലാണ് വാർത്തകൾ വന്നിരുന്നത്. പിന്നാലെ ഹൃദയാഘാതമല്ലെന്ന് പറഞ്ഞ് മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തൻ ആശുപത്രിയിൽ ആയതിന് പിന്നാലെ വന്ന വാർത്തകളെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. 

'നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല', എന്ന് വിക്രം തമാശ രൂപേണ പറഞ്ഞു. കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.