നടൻ ടൊവിനോ തോമസ്‌ പെരുമ്പിലാവിലെ തിയറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയിൽ തന്നെ ആദ്യത്തെ ട്രാൻസ്പെരന്റ് LED സ്ക്രീൻ മാജിക് ഫ്രെയിംസ് കേരളത്തിൽ എത്തിക്കുന്നു. കാക്കനാടാണ് ഇത്തരം ഒരു ഗംഭീര തീയറ്റർ സമുച്ചയം ഒരുങ്ങുന്നത്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമായി ഇത് മാറുമെന്ന് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. സിനിമ ആസ്വാദകർക്ക് ഏറ്റവും മികച്ച ദൃശ്യ ശ്രവ്യാനുഭവം നൽകാൻ കഴിയും. കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കം മാളിൽ തുടങ്ങുന്ന മാജിക് ഫ്രെയിംസിന്റെ പുതിയ തീയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ അഭിമാനകരമായ നേട്ടത്തെപ്പറ്റി പങ്കുവെച്ചത്. നടൻ ടൊവിനോ തോമസ്‌ പെരുമ്പിലാവിലെ തിയറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാജിക് ഫ്രെയിംസിന്റെ 45- മത്തെ തീയറ്ററാണിത്. അർജുൻ അശോകൻ ദിവ്യ പിള്ള ഗ്രേസ് ആന്റണി ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ സിനിമ സ്ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാതാക്കളായ ആൽവിൻ ആന്റണി എബ്രഹാം മാത്യു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പങ്കെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

തൃശ്ശൂർ,പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെയും സംഗമസ്ഥാനമായ പെരുമ്പിലാവിൽ നിലവിൽ റിലീസിംഗ് തീയറ്ററുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾക്ക് ആവേശം പകരുന്ന ഒന്നായി മാറുകയാണ് മാജിക് ഫ്രെയിംസിന്റെ ഈ പുതിയ തീയറ്റർ സമുച്ചയം. ഹർത്താലിനിടയിലും വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.നാല് സ്ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നു മുതൽ സ്ക്രീനിങ് ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക