അനുകരണത്തില്‍ വേറിട്ട തലംകൊണ്ടുവന്ന് ശ്രദ്ധ നേടുകയാണ് നടൻ അശ്വിൻ കുമാര്‍. മലയാളത്തിലും മറ്റ് ഭാഷകളിലും അടക്കമുള്ള ഒട്ടു മിക്ക താരങ്ങളെയും അനുകരിച്ച് ഇതിനകം തന്നെ അശ്വിൻ കുമാര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അശ്വിൻ കുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അശ്വിൻ കുമാര്‍ വിജയ്‍യ്ക്ക് ആശംസകള്‍ നേര്‍ന്ന് നടത്തിയ ട്രെഡ്‍മില്‍ ഡാൻസ് ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മാസ്റ്റര്‍ എന്ന സിനിമയിലെ ഗാനത്തിനാണ് അശ്വിൻ കുമാര്‍ ഡാൻസ് ചെയ്‍തിരിക്കുന്നത്."

വാതി കമിംഗ് എന്ന ഗാനത്തിനാണ് അശ്വിൻ കുമാര്‍ നൃത്തം ചെയ്‍തിരിക്കുന്നു. വിജയ്‍യുടെ മാനറിസങ്ങളും അനുകരിച്ചാണ് ഡാൻസ്. ഒട്ടേറെ ആരാധകരാണ് ഡാൻസിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലെ ഗാനത്തിനും അശ്വിൻ കുമാര്‍ ഡാൻസ് ചെയ്‍തിരുന്നു. ഡാൻസ് ശ്രദ്ധേയമായിരുന്നു. തന്റെ മാനറിസങ്ങള്‍ അനുകരിച്ച് ഡാൻസ് ചെയ്‍ത അശ്വിൻ കുമാറിനെ അഭിനന്ദിച്ച് കമല്‍ഹാസൻ തന്നെ രംഗത്ത് എത്തിയിരിക്കുകയും ചെയ്‍തിരുന്നു.