എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ  തമിഴകത്ത് ശ്രദ്ധേയനായ സംവിധായകനാണ് എം ശരവണൻ. ഒരിടവേളയ്‍ക്ക് ശേഷം എം ശരവണൻ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു ത്രില്ലര്‍ സിനിമയാണ് എം ശരവണൻ ഒരുക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക.

എ ആര്‍ മുരുഗദോസിന്റെ കഥയാണ് എം ശരവണൻ സിനിമയാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകൻ തന്നെയാണ്. ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കും. മലയാളി താരം അനശ്വര രാജനും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. സി സത്യ ആണ് ആണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.