ജനുവരിയില്‍ വിജയ് നായകനാകുന്ന വാരിസുവും അജിത്തിന്റെ തുനിവും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടന്‍ ഇരിക്കുകയാണ്.
ചെന്നൈ: തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം റാങ്കിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി തൃഷ കൃഷ്ണൻ. തമിഴ് സിനിമ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ഫാന്‍ ഫൈറ്റിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. വിജയിയും അജിത്തും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത്.
തമിഴകത്തെ ഒന്നാം നമ്പർ താരമാണ് വിജയ് എന്ന് നിർമ്മാതാവ് ദിൽ രാജു അടുത്തിടെ പറഞ്ഞിരുന്നു. ഇരുവരും മുതിർന്നവരും സൂപ്പർ സ്റ്റാർ പദവി ആസ്വദിക്കുന്നവരുമായതിനാൽ ആരാണ് വലിയ താരം എന്ന് പറയാനാകില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് തൃഷ പറഞ്ഞു.
ജനുവരിയില്‍ വിജയ് നായകനാകുന്ന വാരിസുവും അജിത്തിന്റെ തുനിവും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടന്‍ ഇരിക്കുകയാണ്. തമിഴകത്ത് അജിത്തിനെക്കാൾ വലിയ താരമാണ് വിജയ് എന്ന് ദിൽ രാജു വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇരു താരങ്ങളുടെയും ആരാധകർക്ക് അത്ര പിടിച്ചില്ല. ഇത് വലിയ ഫാന്‍ ഫൈറ്റിലേക്ക് നീങ്ങിയിരുന്നു.
ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് അജിത്തേക്കാൾ വലിയ താരമായി കണക്കാക്കപ്പെടുന്നതിനെക്കുറിച്ച് തന്‍റെ അഭിപ്രായം തൃഷ തുറന്ന് പറഞ്ഞത്. “ഞാൻ വ്യക്തിപരമായി നമ്പർ ഗെയിമിൽ വിശ്വസിക്കുന്നില്ല. ഇത് നിങ്ങളുടെ അവസാന സിനിമയ്ക്ക് ലഭിക്കുന്ന ഒരു ടാഗ് മാത്രമാണ്. നിങ്ങളുടെ അവസാന ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാൽ, നിങ്ങളെ നമ്പർ 1 ആയി കണക്കാക്കും. കുറച്ച് സമയത്തേക്ക് നിങ്ങൾക്ക് റിലീസ് ഇല്ലെങ്കിൽ, ആ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടാകും."
അജിത്തിനും വിജയ്ക്കുമിടയിൽ ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും തൃഷ പറഞ്ഞു. “ഞാൻ ജോലി ചെയ്യാൻ തുടങ്ങുന്നതിന് മുമ്പുതന്നെ, അവർ ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നു. പ്രേക്ഷകർ എന്ന നിലയിലാണ് ഞങ്ങൾ അവരുടെ സിനിമകൾ കാണുന്നത്. പ്രേക്ഷകര്‍ തിയേറ്ററിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താൽ, അവരുടെ സിനിമകൾ കാണുന്നത് സന്തോഷത്തോടെയാണ്. ഇരുവരും വലിയ സൂപ്പർ താരങ്ങളാണ്. ആരാണ് വലുതെന്ന് ഞാൻ എങ്ങനെ പറയും, ” തൃഷ പറഞ്ഞു.
അതേസമയം, 15 വർഷത്തിന് ശേഷം വരാനിരിക്കുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു തമിഴ് ചിത്രത്തിൽ തൃഷ വിജയിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതായി തമിഴ് സിനിമ രംഗത്ത് അഭ്യൂഹങ്ങളുണ്ട്.
അതേസമയം, തൃഷയുടെ റാങ്കി ഈ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ-ത്രില്ലർ എന്ന് പറയപ്പെടുന്ന ചിത്രത്തിൽ അവർ ഒരു പത്രപ്രവർത്തകയുടെ വേഷത്തിലാണ് എത്തുന്നത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1 ലാണ് തൃഷ അവസാനമായി സ്‌ക്രീനിൽ എത്തിയത്.
അടുത്തിടെയാണ് തൃഷ ഇൻഡസ്ട്രിയിൽ 20 വർഷം പിന്നിട്ടത്. 2002-ൽ, തമിഴ് റൊമാന്റിക് സിനിമയായ മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെ സൂര്യയ്‌ക്കൊപ്പം തൃഷ ആദ്യമായി അഭിനയിച്ചത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 50-ലധികം സിനിമകളിലും ഏതാനും ഹിന്ദി പ്രോജക്ടുകളിലും തൃഷ പ്രവർത്തിച്ചിട്ടുണ്ട്.
'വാരിസി'ലെ എല്ലാ ഗാനങ്ങളും ഇതാ, ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടു
